റയിൽവേ യാത്രയ്ക്ക് തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ ആധാർ കാർഡിന് അംഗീകാരം

ട്രെയിൻ യാത്രയ്ക്ക് തിരിച്ചറിയിൽ രേഖയായി ഡിജിറ്റൽ ആധാർ കാർഡ് ഉപയോഗിക്കാമെന്ന് റയിൽവേ മന്ത്രാലയം. എം-ആധാർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആധാറിന്റെ ഡിജിറ്റൽ പതിപ്പാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നവയുടെ പട്ടികയിൽ ഇടം നേടിയത്. 

Last Updated : Sep 13, 2017, 07:47 PM IST
റയിൽവേ യാത്രയ്ക്ക് തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ ആധാർ കാർഡിന് അംഗീകാരം

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് തിരിച്ചറിയിൽ രേഖയായി ഡിജിറ്റൽ ആധാർ കാർഡ് ഉപയോഗിക്കാമെന്ന് റയിൽവേ മന്ത്രാലയം. എം-ആധാർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആധാറിന്റെ ഡിജിറ്റൽ പതിപ്പാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നവയുടെ പട്ടികയിൽ ഇടം നേടിയത്. 

യു.ഐ.എ.ഐ പുറത്തിറക്കിയിരിക്കുന്ന മൊബൈൽ ആപ്പ് വഴി ഡിജിറ്റൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ ഇത്തരത്തിൽ ഡിജിറ്റൽ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ. 

Trending News