ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ്; കേന്ദ്രത്തിന് ബദല്‍ നിര്‍ദേശവുമായി കമ്മീഷന്‍

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം. 

Last Updated : May 24, 2018, 08:07 PM IST
ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ്; കേന്ദ്രത്തിന് ബദല്‍ നിര്‍ദേശവുമായി കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം. 

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് കമ്മീഷനോട് കേന്ദ്ര നിയമ കമ്മീഷന്‍ അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. 

ഒ​രു വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന​ത് താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​ണെ​ന്നും നി​യ​മ പ്ര​ശ്ന​ങ്ങ​ൾ അ​ധി​ക​മി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ ആശയം നടപ്പാക്കണമെങ്കില്‍ അ​ഞ്ച് നി​യ​മ​ഭേ​ദ​ഗ​തികള്‍ ആ​വ​ശ്യ​മാ​ണ്. 

നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് ആ​റു​മാ​സം മുന്‍പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​കയാണ് സാധാരണ പതിവ്. ഇത് ഒരു വര്‍ഷം എന്നാക്കി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം ഭേദഗതി ചെയ്താല്‍ മറ്റ് നിയമപ്രശ്നങ്ങളില്ലാതെ ഒരു വര്‍ഷം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താം. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര നിയമ കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആശയം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ്, മി​സോ​റം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പുകളും ഒ​രു​മി​ച്ചു ന​ട​ക്കും. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍. 

Trending News