ജി.എസ്.ടി ഉയര്‍ന്ന നികുതി 50 സാധനങ്ങള്‍ക്കായി പരിമിതപ്പെടുത്തി കൗണ്‍സില്‍ യോഗം

ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന നിരക്കായ 28 ശതമാനം 50 ഇനങ്ങള്‍ക്കായി പരിമിതപ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതോടെ ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, പോളീഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് വില കുറയും.

Updated: Nov 10, 2017, 04:07 PM IST
ജി.എസ്.ടി ഉയര്‍ന്ന നികുതി 50 സാധനങ്ങള്‍ക്കായി പരിമിതപ്പെടുത്തി കൗണ്‍സില്‍ യോഗം

ഗുവാഹത്തി: ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന നിരക്കായ 28 ശതമാനം 50 ഇനങ്ങള്‍ക്കായി പരിമിതപ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതോടെ ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, പോളീഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് വില കുറയും.

227 ഉത്പന്നങ്ങള്‍ക്കാണ് ഉയര്‍ന്ന നിരക്കായ 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്. ഈ സ്ലാബ് 62 ഉത്പന്നങ്ങള്‍ക്കായി ചുരുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ജി.എസ്.ടി കൗണ്‍സില്‍ ഈ പട്ടിക വീണ്ടും പരിഷ്കരിച്ച് ഉയര്‍ന്ന നിരക്ക് 50 ഉത്പന്നങ്ങള്‍ക്ക് മാത്രമാക്കി നിജപ്പെടുത്തി. 

നിലവില്‍ 28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങളെ 18 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റും. അതേ സമയം പെയ്ന്‍റ് , സിമന്‍റ്,  വാഷിംഗ് മെഷീന്‍ പോലുള്ള ആ‍‍ഡംബര ഉത്പന്നങ്ങളും 28 ശതമാനം നികുതിയില്‍ നിലനിര്‍ത്തും.