സുരക്ഷാ കാരണങ്ങളാല്‍ 30 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

സുരക്ഷാ പ്രശ്‌നമുള്ള 30 ലക്ഷത്തോളം സ്റ്റേറ്റ് ബാങ്ക് എടിഎം കാര്‍ഡുകള്‍ നിരോധിക്കാന്‍ ബാങ്ക് അധികൃതരുടെ തീരുമാനം.  എടിഎമ്മില്‍ നിരന്തരം ഉപയോഗിക്കുന്ന ഇവയുടെ രഹസ്യ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍.

Last Updated : Oct 20, 2016, 05:12 PM IST
സുരക്ഷാ കാരണങ്ങളാല്‍ 30 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

മുബൈ: സുരക്ഷാ പ്രശ്‌നമുള്ള 30 ലക്ഷത്തോളം സ്റ്റേറ്റ് ബാങ്ക് എടിഎം കാര്‍ഡുകള്‍ നിരോധിക്കാന്‍ ബാങ്ക് അധികൃതരുടെ തീരുമാനം.  എടിഎമ്മില്‍ നിരന്തരം ഉപയോഗിക്കുന്ന ഇവയുടെ രഹസ്യ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍.

ഇത്തരം സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചു. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്‍ നമ്പര്‍ ഇല്ലാതെ നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളും വിലക്കിക്കഴിഞ്ഞു. എടിഎം യന്ത്രങ്ങളില്‍ ചില ഉപകരണങ്ങള്‍( സ്‌കിമ്മിംഗ് യന്ത്രങ്ങള്‍) വച്ചും മറ്റുവഴികളിലും രഹസ്യ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്.

കൂടാതെ കാര്‍ഡുകളില്‍ രഹസ്യ നമ്പറുകള്‍ ചേര്‍ക്കുന്ന സമയത്തും ചോരുന്നുണ്ടെന്നാണ് ബാങ്കുകളുടെ സംശയം. സിവി ആനന്ദ ബോസിന്റെ അക്കൗണ്ടിലെ മൂന്നു ലക്ഷം കവര്‍ന്നതാണ് ഏറ്റവും ഒടുവില്‍ കേരളത്തുലുണ്ടായ സംഭവം. തട്ടിപ്പുകാര്‍ പുതിയ രീതികള്‍ അവലംബിച്ചുതുടങ്ങിയതാണ് ബാങ്കുകളെ കുഴക്കുന്നത്. ചില സോഫ്റ്റ്‌വെയര്‍ തന്നെ ഉണ്ടാക്കിയാണ് ഇപ്പോള്‍ മിക്ക തട്ടിപ്പുകളും നടത്തുന്നത്.

യെസ് ബാങ്ക് എടിഎം സര്‍വീസിലൂടെയാണ് വൈറസ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസാണ് യെസ് ബാങ്കിന്റെ എടിഎം സംവിധാനത്തിനു മേല്‍നോട്ടം വഹിക്കുന്നത്. ഹിറ്റാച്ചിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ വന്ന പാളിച്ചയാണ് വൈറസ് ആക്രമണം ഉണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

Trending News