അമൃത്സര്‍: പാകിസ്ഥാനില്‍ തടവില്‍ കഴിഞ്ഞിരുന്ന 21കാരനായ ജതീന്ദ്ര അര്‍ജാന്‍വാര ജയില്‍ മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തി. 2013 മുതല്‍ പാകിസ്ഥാനിലെ ജയിലിലായിരുന്നു ജതീന്ദ്ര. മധ്യപ്രദേശ് സ്വദേശിയായ ജതീന്ദ്ര ഇന്ത്യയില്‍ തിരിച്ചെത്തിയതിന്‍റെ സന്തോഷം അറിയിച്ചു.
21-year-old Jetindaera Arjanwara who was in a Pakistani jail since 2013 was released on Thursday.
Read @ANI story | https://t.co/dCcEtuZ8oI pic.twitter.com/8GmKRNlzTt
— ANI Digital (@ani_digital) May 4, 2018
എനിക്ക് ടിബിയും ക്യാന്‍സറുമാണെന്നും പാകിസ്ഥാനിലെ ജയിലില്‍ ചികിത്സയിലായിരുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജതീന്ദ്ര എഎന്‍ഐയോട് പറഞ്ഞു.
ബുധനാഴ്ചയാണ് പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസ് ജതീന്ദ്രയുടെ മോചനകാര്യം പുറത്തുവിട്ടത്. അസുഖബാധിതനായതിനാലാണ് ജയിലില്‍ നിന്ന് വിടുന്നതെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു.