പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മുവില്‍ നിയന്ത്രണ രേഖയ്ക്കപ്പുറം കടന്ന് വെടിയുതിര്‍ത്ത് പാകിസ്ഥാന്‍. പൂഞ്ച് മേഖലയിലാണ് പാകിസ്ഥാന്‍ സുരക്ഷാ സേന കടന്നുകയറി ആക്രമണം നടത്തിയത്.

ANI | Updated: Sep 13, 2017, 07:22 PM IST
പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു കാശ്മീര്‍: ജമ്മുവില്‍ നിയന്ത്രണ രേഖയ്ക്കപ്പുറം കടന്ന് വെടിയുതിര്‍ത്ത് പാകിസ്ഥാന്‍. പൂഞ്ച് മേഖലയിലാണ് പാകിസ്ഥാന്‍ സുരക്ഷാ സേന കടന്നുകയറി ആക്രമണം നടത്തിയത്.

പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാറിന്‍റെ കൃത്യമായ ലംഘനമാണിത്. ഈ മാസം പാകിസ്ഥാന്‍ മൂന്നു തവണയെങ്കിലും കരാര്‍ ലംഘിച്ചിട്ടുണ്ട്.