ഭീകരരെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് പാകിസ്ഥാനെന്ന് ബലോച് നേതാവ്

പാകിസ്ഥാനെ ഭീകരവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നു വിശേഷിപ്പിച്ച് ബലോച് നേതാവ് മാമ ഖദീര്‍ ബലോച്. കാണാതായവരെ കണ്ടെത്താനുള്ള സംഘടനയായ വോയ്സ് ഫോര്‍ ബലോച് മിസ്സിംഗ് പേഴ്സന്‍സ് എന്ന സംഘടനയുടെ വൈസ് ചെയര്‍മാന്‍ ആണ് മാമ.

Last Updated : Jan 20, 2018, 01:42 PM IST
ഭീകരരെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് പാകിസ്ഥാനെന്ന് ബലോച് നേതാവ്

ന്യൂഡല്‍ഹി: പാകിസ്ഥാനെ ഭീകരവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നു വിശേഷിപ്പിച്ച് ബലോച് നേതാവ് മാമ ഖദീര്‍ ബലോച്. കാണാതായവരെ കണ്ടെത്താനുള്ള സംഘടനയായ വോയ്സ് ഫോര്‍ ബലോച് മിസ്സിംഗ് പേഴ്സന്‍സ് എന്ന സംഘടനയുടെ വൈസ് ചെയര്‍മാന്‍ ആണ് മാമ.

ഇന്ത്യാക്കാരനായ കുല്‍ഭൂഷന്‍ ജാദവിനെ തട്ടിക്കൊണ്ടു പോവാന്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സി മുല്ല ഒമറിന് പണം നല്‍കിയിട്ടുണ്ട്. ബലൂചിസ്ഥാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടാന്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക്‌ പരിശീലനം ലഭിക്കുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ബലൂചികളെ റോഡരികില്‍ കൊന്നു തള്ളുന്നു. മാമ പറയുന്നു.

ബലൂചിസ്ഥാനില്‍ നശിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാവകാശത്തിന് കാരണക്കാരായ പാകിസ്ഥാന്‍ സേനയും രഹസ്യ ഏജന്‍സികളെയും അദ്ദേഹം കുറ്റപ്പെടുത്തി

 

Trending News