സുഷമ സ്വരാജിന് മറുപടിയുമായി പാകിസ്ഥാന്‍; ഇന്ത്യ കാപട്യത്തിന്‍റെ രാജ്യമെന്ന് വിമര്‍ശനം

പാകിസ്ഥാന്‍ നേതൃത്വം നല്‍കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി പാകിസ്ഥാന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയപ്പെടുന്ന ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ കപടനാട്യക്കാരുടേതാണെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. 

Last Updated : Sep 24, 2017, 01:49 PM IST
സുഷമ സ്വരാജിന് മറുപടിയുമായി പാകിസ്ഥാന്‍; ഇന്ത്യ കാപട്യത്തിന്‍റെ രാജ്യമെന്ന് വിമര്‍ശനം

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ നേതൃത്വം നല്‍കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി പാകിസ്ഥാന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയപ്പെടുന്ന ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ കപടനാട്യക്കാരുടേതാണെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. 

ഭീകരവാദം കയറ്റി അയക്കുന്ന ഫാക്ടറിയാണ് പാകിസ്ഥാനെന്ന് സുഷമ സ്വരാജിന്‍റെ വിമര്‍ശനത്തിന് മറുപടിയായണ് മലീഹയുടെ വിമര്‍ശനം. 

കശ്മീരിലെ യഥാര്‍ത്ഥ പ്രശ്നം ഇന്ത്യ മറച്ചു വയ്ക്കുകയാണെന്ന് ആരോപിച്ച മലീഹ, പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തില്‍ പരിക്കേറ്റ് പെണ്‍കുട്ടിയുടെ ചിത്രവും ഉയര്‍ത്തിക്കാട്ടി. ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമെന്ന് മലീഹ ലോധി തുറന്നടിച്ചു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും അക്രമവും അന്വേഷിക്കണമെന്നും പാക് പ്രതിനിധി ആവശ്യപ്പെട്ടു. 

നരേന്ദ്രമോദി സര്‍ക്കാരിനെയും കടന്നാക്രമിച്ച മലീഹ, മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ആര്‍.എസ്.എസിനെ പിന്തുണയ്ക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ് ഇന്ത്യയെ ഭരിക്കുന്നതെന്നും ആരോപിച്ചു.

 

 

Trending News