രഹസ്യ രേഖകൾ കൈവശംവെച്ച സംഭവം: പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ഇന്ത്യന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചെന്ന സംശയിക്കുന്ന പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലിസ് കസ്റ്റിയിലെടുത്തു ചോദ്യം ചെയ്തു. മെഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പൊലിസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.

Last Updated : Oct 27, 2016, 12:48 PM IST
രഹസ്യ രേഖകൾ കൈവശംവെച്ച സംഭവം: പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെ ചോദ്യം  ചെയ്ത ശേഷം വിട്ടയച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചെന്ന സംശയിക്കുന്ന പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലിസ് കസ്റ്റിയിലെടുത്തു ചോദ്യം ചെയ്തു. മെഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പൊലിസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.

അതേസമയം, രേഖകള്‍ കൈമാറിയെന്ന്‍ സംശയിക്കുന്ന  സംശയിക്കുന്ന  രണ്ട് രാജസ്ഥാനി സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഐഎസ്ഐ എജെന്റുമാരാണെന്നാണ് പോലിസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനോട് നേരിട്ട് ഹാജരാകാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 2015ന് ചാരപ്രവർത്തനം നടത്തിയതിന് ഇൻറലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. അന്ന് അഞ്ചു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 

Trending News