പാകിസ്ഥാന് ഉചിതമായ മറുപടി നൽകും: രാജ്നാഥ് സിങ്

ജമ്മു കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിറുത്തൽ ലംഘനത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിൽ നാലു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു ആഭ്യന്തരമന്ത്രി. 

Updated: Sep 12, 2017, 01:01 PM IST
പാകിസ്ഥാന് ഉചിതമായ മറുപടി നൽകും: രാജ്നാഥ് സിങ്
Courtesy: @ANI

ന്യൂഡൽഹി: ജമ്മു കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിറുത്തൽ ലംഘനത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിൽ നാലു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു ആഭ്യന്തരമന്ത്രി. 

കശ്മീരിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി കേന്ദ്രം 3000 തൊഴിലവസരങ്ങൾ ഒരുക്കുമെന്നും അതിനായി സംസ്ഥാനത്തിന് 1080 കോടി രൂപ അനുവദിച്ചുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിർത്തിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. 

രാജ്നാഥ് സിങ് ജമ്മു സന്ദർശനത്തിന് എത്തിയ വേളയിൽ തന്നെ കശ്മീരിൽ ഭീകരാക്രണം നടന്നിരുന്നു. വടക്കൻ കശ്മീരിലെ സോപോർ പട്ടണത്തിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരനെ വെടിവച്ചു. കൂടാതെ, കശ്മീരിലെ അനന്ത്നാഗിലെ ബസ് സ്റ്റാന്റിനു സമീപം സുരക്ഷാസേനയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. പാക്ക് ഭാഗത്തുനിന്നു വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെ ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.

അതേസമയം, മോദിസർക്കാരിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.