വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് നിരുപാധിക പിന്തുണ: രാഹുല്‍ ഗാന്ധി

എട്ട് വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന വനിതാ സംവരണ ബില്ലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Last Updated : Jul 16, 2018, 06:50 PM IST
വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് നിരുപാധിക പിന്തുണ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന വനിതാ സംവരണ ബില്ലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ജൂലൈ 18 മുതല്‍  നടക്കാനിരിക്കുന്ന വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വനിതാ സംവരണ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച്  പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

‘നമ്മുടെ പ്രധാന മന്ത്രി പറയുന്നത്  അദ്ദേഹം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നയാളാണെന്നാണെന്നാണ്. അത് തെളിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വനിതാ സംവരണ ബില്‍ പാസാക്കി അദ്ദേഹം ചരിത്രം സൃഷ്ടിക്കട്ടെ. കോണ്‍ഗ്രസിന്‍റെ  മുഴുവന്‍ പിന്തുണയും ഈ വിഷയത്തിലുണ്ട്, രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

കോണ്‍ഗ്രസ് മുസ്ലിം പുരുഷന്‍മാര്‍ക്ക് മാത്രം വേണ്ടിയുള്ള പാര്‍ട്ടിയാണൊ എന്ന മോദിയുടെ പ്രസ്താവനക്ക് മറുപടിയെന്നോണമാണ് രാഹുലിന്‍റെ ഈ നീക്കം.

1996 ലാണ് വനിതാ സംവരണ ബില്‍ ആദ്യമായി പാര്‍ലമെന്‍റിന്‍റെ പരിഗണനയില്‍ വരുന്നത്. രാഷ്ട്രീയ പിന്തുണ കിട്ടാതിരുന്നതിനെ തുടര്‍ന്ന് അന്ന് ബില്‍ പരാജയപ്പെട്ടു. 1998 ല്‍ വാജ്‌പേയി സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്‍റില്‍ എത്തിച്ചു. പക്ഷേ ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. 2010 ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു. അന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായാണ് കോണ്‍ഗ്രസ് ഈ വിജയത്തെ പ്രചരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതില്‍ മന്‍മോഹന്‍ സിംഗിന്‍റെ സര്‍ക്കാരിന് സാധിച്ചില്ല.

പാര്‍ലമെന്‍റുള്‍പ്പടെയുള്ള നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്‍.  

ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം.

 

Trending News