കാഴ്ച്ചപ്പാടില്ലെങ്കില്‍ വീട്ടില്‍ പണിയില്ലാതെ ഇരിക്കാം; വലതുപക്ഷത്തെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തിന് രാംദേവിന്‍റെ മറുപടി

വലതുപക്ഷ നേതാക്കളെക്കുറിച്ച് രാഹുല്‍ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി ബാബാ രാംദേവ്. ജോലിയൊന്നും ലഭിക്കാതെ ഇരുന്നവരാണ് കൂടുതലും വലതുപക്ഷത്ത് ഇപ്പോള്‍ ഉള്ളത് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ കൃത്യമായ വീക്ഷണങ്ങളും ദര്‍ശനങ്ങളും ഉള്ളവര്‍ക്ക് പ്രപഞ്ചത്തില്‍ ഒരുപാടു ജോലികള്‍ ഉണ്ടെന്നും ദര്‍ശനം ഇല്ലാത്തവര്‍ക്ക് മാത്രമേ ജോലിയില്ലാതെ ഇരിക്കേണ്ടി വരുന്നുള്ളൂ എന്നും ബാബാ രാംദേവ് പറഞ്ഞു.

ANI | Updated: Sep 12, 2017, 12:48 PM IST
കാഴ്ച്ചപ്പാടില്ലെങ്കില്‍ വീട്ടില്‍ പണിയില്ലാതെ ഇരിക്കാം; വലതുപക്ഷത്തെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തിന് രാംദേവിന്‍റെ മറുപടി

നാഗ്പൂര്‍: വലതുപക്ഷ നേതാക്കളെക്കുറിച്ച് രാഹുല്‍ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി ബാബാ രാംദേവ്. ജോലിയൊന്നും ലഭിക്കാതെ ഇരുന്നവരാണ് കൂടുതലും വലതുപക്ഷത്ത് ഇപ്പോള്‍ ഉള്ളത് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ കൃത്യമായ വീക്ഷണങ്ങളും ദര്‍ശനങ്ങളും ഉള്ളവര്‍ക്ക് പ്രപഞ്ചത്തില്‍ ഒരുപാടു ജോലികള്‍ ഉണ്ടെന്നും ദര്‍ശനം ഇല്ലാത്തവര്‍ക്ക് മാത്രമേ ജോലിയില്ലാതെ ഇരിക്കേണ്ടി വരുന്നുള്ളൂ എന്നും ബാബാ രാംദേവ് പറഞ്ഞു.

"റൈറ്റിസ്റ്റ്, ലെഫ്റ്റിസ്റ്റ്, ക്യാപിറ്റലിസ്റ്റ്, ഓപ്പര്ച്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് എന്നിങ്ങനെയൊക്കെ തരംതിരിവ് നടത്തിയിട്ടുള്ളത് ബുദ്ധിമാന്മാരായ ആളുകളാണ് . കൃത്യമായ വീക്ഷണങ്ങളും ദര്‍ശനങ്ങളും ഉള്ളവര്‍ക്ക് പ്രപഞ്ചത്തില്‍ ഒരുപാടു ജോലികള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാത്തവര്‍ക്ക് വീട്ടില്‍ പണി ഇല്ലാതെ ഇരിക്കേണ്ടി വരും.‍" ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷനലിനു നല്‍കിയ അഭിമുഖത്തില്‍ ബാബാ രാംദേവ് പറഞ്ഞു.