ഹിസ്ബുള്‍ മുജാഹിദീനിലേയ്ക്ക് യുവാക്കളെ എത്തിക്കുന്ന സംഘത്തില്‍ നിന്നുള്ള ആള്‍ അറസ്റ്റില്‍

ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ യുവാക്കളെ ചേര്‍ക്കുന്ന സംഘത്തില്‍ നിന്നുള്ള പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ബാരമുള്ള പോലീസ് ആണ്  ഇഷ്തിയാക്ക് വാണി എന്ന് പേരുള്ള ഈ യുവാവിനെ അറസ്റ്റ് ചെയ്തത്.

Updated: Sep 13, 2017, 07:52 PM IST
ഹിസ്ബുള്‍ മുജാഹിദീനിലേയ്ക്ക് യുവാക്കളെ എത്തിക്കുന്ന സംഘത്തില്‍ നിന്നുള്ള ആള്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ യുവാക്കളെ ചേര്‍ക്കുന്ന സംഘത്തില്‍ നിന്നുള്ള പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ബാരമുള്ള പോലീസ് ആണ്  ഇഷ്തിയാക്ക് വാണി എന്ന് പേരുള്ള ഈ യുവാവിനെ അറസ്റ്റ് ചെയ്തത്.

ഇതുവരെ ഹിസ്ബുള്‍ മുജാഹിദീനിലേയ്ക്ക് റിക്രൂട്ട് ചെയ്ത പത്തു യുവാക്കളെ രക്ഷിച്ചതായി പോലീസ് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 13, സെക്ഷന്‍ 506 ആര്‍പിസി എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും ബാരമുള്ളയിലെ പത്താന്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു