മോദി-ഷിന്‍സോ ആബെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദ്യമായ വരവേല്‍പ്പ് നല്കി. വിമാനതാവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം  ഗുജ്രത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നൃത്തപരിപാടിയും അദ്ദേഹം ആസ്വദിച്ചു.   

Updated: Sep 13, 2017, 05:45 PM IST
മോദി-ഷിന്‍സോ ആബെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

അഹമ്മദാബാദ്: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദ്യമായ വരവേല്‍പ്പ് നല്കി. വിമാനതാവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം  ഗുജ്രത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നൃത്തപരിപാടിയും അദ്ദേഹം ആസ്വദിച്ചു.   

തന്‍റെ തിരക്കിട്ട രണ്ടു ദിവസത്തെ പരിപാടിയ്ക്കിടയിലും മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തിയത്. ഇന്ത്യയും ജപ്പാന്നും തമ്മില്‍ നടക്കുന്ന പന്ത്രണ്ടാമത് ഉച്ചകോടിയാണ് ഇത്.