വിദേശ പര്യടനത്തില്‍ 'അർധസെഞ്ചുറി' തികച്ച് പ്രധാനമന്ത്രി

വിദേശയാത്രയില്‍ അർധസെഞ്ചുറി തികച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം സന്ദർശിക്കുന്ന അൻപതാമത്തെ വിദേശരാജ്യമാണു ഫിലിപ്പീൻസ്. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം സന്ദർശിച്ചതു ഭൂട്ടാനാണ്– 2014 ജൂൺ 15ന്. ഇതിനോടകം അഞ്ചുതവണ യുഎസ് സന്ദർശിച്ചു. 

Updated: Nov 13, 2017, 06:02 PM IST
വിദേശ പര്യടനത്തില്‍ 'അർധസെഞ്ചുറി' തികച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിദേശയാത്രയില്‍ അർധസെഞ്ചുറി തികച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം സന്ദർശിക്കുന്ന അൻപതാമത്തെ വിദേശരാജ്യമാണു ഫിലിപ്പീൻസ്. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം സന്ദർശിച്ചതു ഭൂട്ടാനാണ്– 2014 ജൂൺ 15ന്. ഇതിനോടകം അഞ്ചുതവണ യുഎസ് സന്ദർശിച്ചു. 

പ്രധാനമന്ത്രിയുടെ വിദേശയാത്രയിലേയ്ക്ക് ഒരെത്തിനോട്ടം.

ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബെൽജിയം, ഭൂട്ടാൻ, ബ്രസീൽ, കാനഡ, ഫിജി, ഇറാൻ, അയർലൻഡ്, ഇസ്രായേൽ, കെനിയ, കിർഗിസ്ഥാൻ, ലാവോസ്, മലേഷ്യ, മൗറീഷ്യസ്, മെക്സിക്കോ, മംഗോളിയ, മൊസാംബിക്, നെതർലാൻഡ്സ്, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, പോർട്ടുഗൽ, ഖത്തർ, സൗദി അറേബ്യ, സീഷെൽസ് , സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, സ്പെയിൻ, സ്റ്റിറ്റ്സർലാന്റ്, തജകിസ്താൻ, ടാൻസാനിയ, തായ്ലാന്റ്, തുർക്കി, തുർക്ക്മെനിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിങ്ങ്ഡം, വിയറ്റ്നാം ഈ 36 രാജ്യങ്ങള്‍ പ്രധാനമന്ത്രി ഒരു തവണ സന്ദര്‍ശിച്ചു.

അഫ്ഗാനിസ്ഥാൻ, ജപ്പാൻ, കസാക്കിസ്ഥാൻ, മ്യാൻമർ, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, ഉസ്ബെക്കിസ്ഥാൻ എന്നീ 8 രാജ്യങ്ങള്‍ പ്രധാനമന്ത്രി രണ്ടു തവണ വീതംസന്ദര്‍ശിച്ചു.

ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ എന്നീ 4 രാജ്യങ്ങള്‍ പ്രധാനമന്ത്രി മൂന്നു തവണ വീതം സന്ദര്‍ശിച്ചു.

അമേരിക്ക പ്രധാനമന്ത്രി അഞ്ചു തവണ സന്ദര്‍ശിച്ചു.