പശുക്കടത്തുകാരും പോലീസും തമ്മില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

രാജസ്ഥാനില്‍ പശുക്കളെ അനധികൃതമായി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കന്നുകാലി കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടു. 

Updated: Dec 7, 2017, 06:34 PM IST
പശുക്കടത്തുകാരും പോലീസും തമ്മില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കളെ അനധികൃതമായി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കന്നുകാലി കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടു. 

അല്‍വര്‍ ജില്ലയിലെ ജനതാ കോളനിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്.

പുലര്‍ച്ചെ അഞ്ചു പശുക്കളെ കയറ്റിക്കൊണ്ട് പോവുകയായിരുന്ന വാഹനം പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്തിയില്ല. പകരം പോലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് തിരിച്ചു വെടിവച്ചത്.

അഞ്ചു മുതല്‍ ഏഴുവരെ ആളുകള്‍ ചേര്‍ന്ന സംഘമാണ് പോലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തത് എന്നു പറയപ്പെടുന്നു. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപെടുകയും ചെയ്തു.  അല്‍വര്‍ എസ് പി സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close