ബിജെപി റാഞ്ചാതിരിക്കാന്‍ എംഎല്‍എമാര്‍ ഈ​ഗി​ള്‍ടെ​ന്‍ റി​സോ​ർ​ട്ടി​ല്‍

ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം ഭയന്നാണ് നീക്കം.

Updated: May 16, 2018, 07:07 PM IST
ബിജെപി റാഞ്ചാതിരിക്കാന്‍ എംഎല്‍എമാര്‍ ഈ​ഗി​ള്‍ടെ​ന്‍ റി​സോ​ർ​ട്ടി​ല്‍

ബെംഗളൂരു: നാടകീയ നീക്കങ്ങള്‍ അവസാനിക്കാതെ കര്‍ണാടക. ഗവര്‍ണര്‍ക്ക് മുന്നില്‍ ഭൂരിപക്ഷമുണ്ടെന്ന പിന്തുണക്കത്ത് കൈമാറിയതിന് പിന്നാലെ എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസ്. ബി​ഡ​ദി​യി​ലെ ഈ​ഗി​ള്‍ടെ​ന്‍ റി​സോ​ർ​ട്ടി​ലേ​ക്കാ​ണ് എം​എ​ൽ​എ​മാ​രെ മാ​റ്റു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം ഭയന്നാണ് നീക്കം. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നില്‍ നിന്ന് എംഎല്‍എമാരെ പ്രത്യേക ബസിലാണ് രാജ്ഭവനിലെത്തിച്ചത്. അവിടെ നിന്ന് നേരിട്ട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയതായാണ് സൂചന. നി​യ​മ​സ​ഭ​യി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സമായിരിക്കും ഇനി ഈ എംഎല്‍എമാരെ തിരിച്ചെ​ത്തി​ക്കു​ക. 

 

 

ഒരു ജെഡിഎസ് എംഎൽഎയ്ക്ക് 100 കോടി വീതം നൽകാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ കുമാരസ്വാമി ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ ഇപ്പോള്‍ എവിടെപ്പോയിയെന്നും കുമാരസ്വാമി ചോദിച്ചു.

കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

അ​തേ​സ​മ​യം, ജെ​ഡി​എ​സു​മാ​യു​ള്ള പി​ന്തു​ണ ക​ത്തി​ൽ ഒ​രു സ്വ​ത​ന്ത്ര എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 73 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാരാണ് ഒ​പ്പു​ വ​ച്ചിരിക്കുന്നത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​റ്റ് എം​എ​ൽ​എ​മാ​ർ​ക്ക് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.