വാഹന ഇന്‍ഷുറന്‍സിന് ഇനി മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: സുപ്രീംകോടതി

Updated: Aug 10, 2017, 04:19 PM IST
വാഹന ഇന്‍ഷുറന്‍സിന് ഇനി മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: സുപ്രീംകോടതി

വാഹനങ്ങളിലെ പുക മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്കുവനുള്ള നടപടി എന്ന നിലയില്‍, പുക പരിശോധന സർട്ടിഫിക്കറ്റ്​ ഇല്ലാത്ത വാഹനങ്ങൾക്ക്​ ഇനിമുതൽ  ഇൻഷുറൻസ്​ പുതുക്കി നൽകേണ്ടതില്ലെന്ന്​ സുപ്രീം കോടതി പുതിയ ഓർഡിനിനൻസ് പുറപ്പെടുവിച്ചു. 

ഇൻഷുറൻസ്​ നൽകുന്നതിന്​ പുക പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കണമെന്ന്​ ഇൻഷുറൻസ്​ കമ്പനികൾക്ക്​ സുപ്രീംകോടതി നിർദേശം നൽകി. ജസ്​റ്റിസ്​ മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്.മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന്​ ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ്​ പുതിയ നിർദേശം. 

പുക പരിശോധന സർട്ടിഫിക്കറ്റ്​ നൽകുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാൻ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തിൽ ഒരു റിയൽ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.  ദേശീയ 

തലസ്​ഥാന മേഖലയിലെ എല്ലാ പെട്രോൾ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ ഉണ്ടെന്ന്​ ഉറപ്പു വരുത്തണമെന്ന്​ ഗതാഗത മന്ത്രാല​യത്തോട്​ കോടതി ആവശ്യപ്പെട്ടു. ഇതിന്​ നാലാഴ്​ച സമയവും കോടതി അനുവദിച്ചു.

പരിസ്​ഥിതി പ്രവർത്തകൻ എം.സി മേത്ത നൽകിയ പൊതുതാത്​പര്യ ഹരജിയെ തുടർന്ന്​ പരിസ്​ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നൽകിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ്​ കോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്​.