പ്രദ്യുമന്‍റെ കൊലപാതകം: അന്വേഷണം ഗുരുഗ്രാം പൊലീസിലേക്കും

റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ ഠാക്കുറിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഗുരുഗ്രാം പൊലീസിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഗുരുഗ്രാം പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യവിലോപമുള്ളതായി തെളിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. 

Updated: Nov 14, 2017, 11:15 AM IST
പ്രദ്യുമന്‍റെ കൊലപാതകം: അന്വേഷണം ഗുരുഗ്രാം പൊലീസിലേക്കും

ഗുരുഗ്രാം: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ ഠാക്കുറിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഗുരുഗ്രാം പൊലീസിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഗുരുഗ്രാം പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യവിലോപമുള്ളതായി തെളിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. 

കേസില്‍ സംഭവിച്ച അശ്രദ്ധ മനഃപൂര്‍വമായിരുന്നോ എന്ന് പരിശോധിക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. കേസില്‍ വീഴ്ച പറ്റിയതായി ഹരിയാന പൊലീസ് പരസ്യമായി സമ്മതിച്ചിരുന്നു. പ്രദ്യുമനെ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ടോയ്ലറ്റിലേക്ക് വിളിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ ഉണ്ടായിരുന്നിട്ടും അക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നാണ് ഹരിയാന പൊലീസ് പറഞ്ഞത്. 

ഇത്രയും നിര്‍ണായകമായ തെളിവ് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് സിബിഐ പരിശോധിക്കും. കേസ് ആദ്യ ഘട്ടത്തില്‍ അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെയാണ് പ്രതിയായി അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് രക്തക്കറ പുരണ്ട കത്തി കണ്ടെടുത്തതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. അശോക് കുമാറിനെ മര്‍ദ്ദിച്ച് തെളിവുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടാക്കിയെടുക്കുകയായിരുന്നു പൊലീസ് ചെയ്തതെന്നാണ് സിബിഐ അനുമാനം. 

കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടോയെന്നും സിബിഐ പരിശോധിക്കും. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സിബിഐ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close