കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നമോ ആപ്പിലൂടെ സംവദിക്കും

  

Last Updated : May 4, 2018, 08:46 AM IST
കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നമോ ആപ്പിലൂടെ സംവദിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബിജെപി മഹിള മോര്‍ച്ചയുടെ ഭാരവാഹികളോടും കാര്യകര്‍ത്താക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നമോ ആപ്പിലൂടെ ഇന്ന് സംവദിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്.

പൗരന്‍മാരുമായും ബിജെപി പ്രവര്‍ത്തകരുമായും എപ്പോഴും സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വിഷയങ്ങളില്‍ അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. നമോ ആപ്പിലൂടെ പല തവണ ഇത്തരത്തില്‍ അദ്ദേഹം ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

 

മെയ് 2ന് മോദി ബിജെപിയുടെ കിസാന്‍ മോര്‍ച്ച അംഗങ്ങളുമായി നമോ ആപ്പിലൂടെ സംവദിച്ചിരുന്നു. ഏപ്രില്‍ 26ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുമായും, ഭാരവാഹികളോടും, പാര്‍ട്ടി തെരഞ്ഞെടുത്ത പൊതു പ്രതിനിധികളോടും നമോ ആപ്പിലൂടെ സംസാരിച്ചിരുന്നു. 

ഏപ്രില്‍ 22ന് അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായും ആപ്പിലൂടെ സംസാരിച്ചിരുന്നു. ബിജെപിയുടെ സ്ഥാപകദിനമായ ഏപ്രില്‍ 6ന് ട്വിറ്റര്‍ ഫോളോവേഴ്‌സുമായും പ്രധാനമന്ത്രി സംവദിച്ചു. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ഗുജറാത്തിലെയും വാരണാസിയിലെയും 25,000 പാര്‍ട്ടി പ്രവര്‍ത്തകരുമായും മോദി സംവദിച്ചിരുന്നു. മാത്രമല്ല ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ സമയത്തും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു.

Trending News