ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികള്‍ മരിക്കാനുണ്ടായ സംഭവത്തില്‍ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ മസ്തിഷ്ക ജ്വരത്തിനു ചികിൽസയിലിരുന്ന മുപ്പത് പിഞ്ചുകുട്ടികള്‍ ഉള്‍പ്പടെ 63 പേര്‍ മരിച്ച സംഭവത്തെ മുന്‍നിര്‍ത്തിയാണ് നടപടി.

Updated: Aug 12, 2017, 04:31 PM IST
ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികള്‍ മരിക്കാനുണ്ടായ സംഭവത്തില്‍ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ മസ്തിഷ്ക ജ്വരത്തിനു ചികിൽസയിലിരുന്ന മുപ്പത് പിഞ്ചുകുട്ടികള്‍ ഉള്‍പ്പടെ 63 പേര്‍ മരിച്ച സംഭവത്തെ മുന്‍നിര്‍ത്തിയാണ് നടപടി.

സംഭവത്തിനു പിന്നാലെ നടപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനെയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെൻഡനെയും വിളിപ്പിച്ചത്തിനുശേഷമാണ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ.

തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യനാഥ് വികസന പ്രവർത്തനങ്ങൾ വിളിച്ചോതിയ ആശുപത്രിയാണ് ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ്. ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ ആശുപത്രിയിൽ മരിച്ചത് വ്യക്തിപരമായി മുഖ്യമന്ത്രി യോഗിക്കും കനത്ത തിരിച്ചടിയായി. കുടിശികയെ തുടർന്നു സ്വകാര്യ കമ്പനി ആശുപത്രിയിൽ ഓക്സിജൻ വിതരണം നിർത്തിയതോടെയാണ് 48 മണിക്കൂറിനിടെ ഇത്രയും വലിയ ദുരന്തം സംഭവിച്ചത്.