പുതുവൈപ്പ് ഐഒസി പ്ലാന്റ്: ധര്‍മ്മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട് ജ​ന​ങ്ങ​ൾ​ക്കു​ള്ള ആശങ്ക കണക്കിലെടുത്ത് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നു അ​ദ്ദേ​ഹം പറഞ്ഞു.

Updated: Aug 10, 2017, 11:25 AM IST
പുതുവൈപ്പ് ഐഒസി പ്ലാന്റ്: ധര്‍മ്മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട് ജ​ന​ങ്ങ​ൾ​ക്കു​ള്ള ആശങ്ക കണക്കിലെടുത്ത് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നു അ​ദ്ദേ​ഹം പറഞ്ഞു.

കേരളത്തില്‍നിന്നുള്ള എം.പിമാരും സമര സമിതി നേതാക്കളും കേന്ദ്ര പെട്രോളിയം മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനുശേഷമാണ് അദ്ദേഹം ഇങ്ങനൊരു തീരുമാനം അറിയിച്ചത്.  ച​ർ​ച്ച​യി​ൽ എം​പി​മാ​രാ​യ കെ.​വി. തോ​മ​സ്, എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ആ​നി രാ​ജ, സ​മ​ര സ​മി​തി നേ​താ​ക്ക​ൾ, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. 

പു​തു​വ​യ്പി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ കേ​ര​ളം നി​യ​മി​ച്ചി​ട്ടു​ള്ള സാ​ങ്കേ​തി​ക സ​മി​തി​യുടെ പ​ഠന​ത്തി​ൽ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​തം കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ എ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ആ​ലോ​ചി​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ അടക്കമുള്ളവയാവും ചര്‍ച്ചചെയ്യുക. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പഠനം നടത്തുന്നതിനായി ഉന്നതല സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പഠനം സംബന്ധിച്ച വിവരങ്ങളും കേന്ദ്രമന്ത്രി ആരായുമെന്നാണ് സൂചനകള്‍.