close
This ad will auto close in 10 seconds

ഇവിടെ ഇങ്ങനെയേ നടക്കൂ; കുടുംബവാഴ്ചയെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം  കുടുംബവാഴ്ചയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകത്തിലെ മിക്ക രാജ്യങ്ങളിലും കുടുംബവാഴ്ചയുണ്ടെന്നും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. 

Updated: Sep 12, 2017, 12:31 PM IST
ഇവിടെ ഇങ്ങനെയേ നടക്കൂ; കുടുംബവാഴ്ചയെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം  കുടുംബവാഴ്ചയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകത്തിലെ മിക്ക രാജ്യങ്ങളിലും കുടുംബവാഴ്ചയുണ്ടെന്നും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. 

അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 

അഖിലേഷ് യാദവ്, എം.കെ സ്റ്റാലിൻ എന്നിവരെ ഉദാഹരിച്ച രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമയിലും കുടുംബവാഴ്ചയുണ്ടെന്ന് അഭിപ്രായപ്പെട്ടു. അഭിഷേക് ബച്ചന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി അഭിപ്രായം ഉന്നയിച്ചത്. കുടുംബവാഴ്ചയുടെ പേരിൽ തന്നെ മാത്രം ലക്ഷ്യം വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

2012 ഓടെ പാർട്ടിയിൽ കടന്നുകൂടിയ ധാർഷ്ട്യമനോഭാവമാണ് കോൺഗ്രസിന് ഭരണം നഷ്ടമാക്കിയതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 2019ൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദഹം വ്യക്തമാക്കി. 

നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധി നിയമനിർമാണം നടത്താനുള്ള അധികാരം പ്രധാനമാന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ആരോപിച്ചു. നിയമനിർമാണം നടത്താനുള്ള അധികാരം പാർലമെന്റിനാണെന്നും അത് എംപിമാർക്ക് തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അഹിംസാവാദം ഭീഷണിക്ക് മുന്നിലാണെന്ന് അഭിപ്രായപ്പെട്ട രാഹുൽ ഗാന്ധി തനിക്ക് മുത്തശിയേയും പിതാവിനെയും നഷ്ടപ്പെട്ടത് അക്രമത്തിലൂടെയാണെന്ന് അനുസ്മരിച്ചു. അക്രമത്തിന്റെ ഭീകരത തന്നേക്കാളേറെ മറ്റാർക്ക് മനസിലാക്കാർ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

അക്രമത്തിലൂടെയല്ല, അഹിംസയിലൂടെ മാത്രമേ രാജ്യം പുരോഗതി കൈവരിക്കൂ എന്നും രാഹുൽ ഗാന്ധി ഓർമ്മപ്പെടുത്തി.