ഭാഷാ പ്രശ്നം വേണ്ട; രാജ്യസഭയില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ ഇനി 22 ഭാഷകള്‍

 

Updated: Jul 11, 2018, 05:50 PM IST
ഭാഷാ പ്രശ്നം വേണ്ട; രാജ്യസഭയില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ ഇനി 22 ഭാഷകള്‍

 

ന്യൂഡല്‍ഹി: ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവീണ്യമില്ലാത്ത രാജ്യസഭാ എംപിമാര്‍ക്ക് ആശ്വസിക്കാം. ഇനി എംപിമാര്‍ക്ക് സംസാരിക്കാന്‍ ഒന്നും രണ്ടുമല്ല 22 ഭാഷകളാണ് അനുവദിച്ചിരിക്കുന്നത്. 

പുതിയ തീരുമാനമനുസരിച്ച് ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന 22 ഭാഷകളില്‍ ഇനി മുതല്‍ രാജ്യസഭാ എംപിമാര്‍ക്ക് സംസാരിക്കാം. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം മുതല്‍ ഇത് പ്രാവര്‍ത്തികമാവും. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് മഹത്തായ ഈ തീരുമാനം കൈക്കൊണ്ടത്. 

ഇത് ആദ്യമായാണ് രാജ്യസഭയില്‍ ഇത്തരമൊരു തീരുമാനം വരുന്നത്. അതനുസരിച്ച് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യസഭയില്‍ നടന്നുവരികയാണ്. പുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകള്‍ ഡോഗ്രി, കശ്മീരി, കൊങ്കിണി, സന്താലി, സിന്ധി എന്നിവയാണ്. 

മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായം കൂടുതല്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ കഴിയും, എന്നായിരുന്നു എന്നും മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കിവരുന്ന ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടത്. 

മുന്‍പ് ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബോഡോ, മൈഥിലി, മണിപ്പുരി, മറാത്തി, നേപ്പാളി എന്നീ ഭാഷകളില്‍ സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നു.

ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന എംപിമാര്‍ക്ക് രാജ്യസഭയില്‍ സംസാരിക്കാന്‍ ഇതുവരെ ഭാഷ ഒരു പ്രശ്നമായിരുന്നു. എന്തായാലും ആ പ്രശ്നത്തിന് ഇതോടെ പരിഹാരമായി. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close