രാജ്യസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു; പ്രതീക്ഷയോടെ മുന്നണികള്‍

രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വോട്ടെണ്ണല്‍ തുടരുകയാണ്. കേരളം ഉള്‍പ്പടെ പതിനാറ് സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്.

Last Updated : Mar 23, 2018, 08:36 PM IST
രാജ്യസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു; പ്രതീക്ഷയോടെ മുന്നണികള്‍

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വോട്ടെണ്ണല്‍ തുടരുകയാണ്. കേരളം ഉള്‍പ്പടെ പതിനാറ് സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്.

കേരളത്തില്‍ നിന്ന് എം. പി വീരേന്ദ്ര കുമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 89 വോട്ടുകള്‍ നേടിയാണ്‌ വീരേന്ദ്ര കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിന്‍റെ ബി. ബാബു പ്രസാദിന് 40 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു.

ബാലറ്റ് പേപ്പറിനെ ചൊല്ലി ബിഎസ്പി അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത്.

Trending News