മെഹബൂബയുടെ പരാമര്‍ശ൦ ദൗർഭാഗ്യകര൦, പാ​ര്‍​ട്ടി​യെ നി​യ​ന്ത്രി​ക്കാ​ന്‍ പ​ഠി​ക്ക​ണം: റാം മാധവ്

ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ബിജെപി ജനറല്‍സെക്രട്ടറി റാം മാധവ്. 

Last Updated : Jul 14, 2018, 06:36 PM IST
മെഹബൂബയുടെ പരാമര്‍ശ൦ ദൗർഭാഗ്യകര൦, പാ​ര്‍​ട്ടി​യെ നി​യ​ന്ത്രി​ക്കാ​ന്‍ പ​ഠി​ക്ക​ണം: റാം മാധവ്

ന്യൂ​ഡ​ല്‍​ഹി: ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ബിജെപി ജനറല്‍സെക്രട്ടറി റാം മാധവ്. 

പി​ഡി​പി​യി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ഏ​തൊ​രു നീ​ക്ക​വും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃഷ്ടിക്കുമെന്ന് മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി​യായി മെ​ഹ​ബൂ​ബ ക​ള​വ് പ​റ​യു​ക​യാ​ണെ​ന്നും പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. സ്വ​ന്തം പാ​ര്‍​ട്ടി​യെ നി​യ​ന്ത്രി​ക്കാ​ന്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
മെ​ഹ​ബൂ​ബ ക​ഴി​ഞ്ഞ

ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​ള്ള ആ​രും അ​വ​രു​ടെ പാ​ര്‍​ട്ടി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ല. സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം അ​വ​ര്‍ ഭീ​ക​ര​ത​യു​ടെ പേ​രി​ല്‍ കേ​ന്ദ്ര​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്. ഒ​രു പാ​ര്‍​ട്ടി​യെ​യും പി​ള​ര്‍​ത്തു​ന്ന​ത് ബി​ജെ​പി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ല എന്ന് റാം ​മാ​ധ​വ് പറഞ്ഞു.  

സഖ്യത്തില്‍ നിന്നും പിന്‍മാറിയ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ്  പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തി നടത്തിയത്. പിഡിപിയെ തകര്‍ക്കാനാണ്​ ബിജെപിയുടെ ശ്രമമെങ്കില്‍ അതി​​ന്‍റെ പരിണിത ഫലം വലിയ വിപത്തായിരിക്കുമെന്ന് മാധ്യമങ്ങേളോട് സംസാരിക്കവേ അവര്‍ പറഞ്ഞിരുന്നു. 

പി.ഡി.പിയെ പിളര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അതിന്‍റെ അനന്തരഫലം, വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും പോലെയുള്ളവരുടെ പിറവിയായിരിക്കുമെന്നവര്‍ പറഞ്ഞു. കശ്​മീരില്‍ വിഘടനവാദികള്‍ ഉണ്ടായതെന്തുകൊ​ണ്ടെന്ന്​ ചിന്തിക്കുന്നത് നല്ലതാണെന്നഭിപ്രായപ്പെട്ട അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്​മീരി​ലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന താക്കീതും നല്‍കിയിരുന്നു. 

ബി​ജെ​പി പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ ക​ഴി​ഞ്ഞ 19നാ​ണ് മെ​ഹ​ബൂ​ബ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. അ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു ബി​ജെ​പി​ക്കെ​തി​രേ മെ​ഹ​ബൂ​ബ രൂ​ക്ഷ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. 

 

 

Trending News