ഗുര്‍മീതിനെതിരെയുള്ള കൊലപാതകക്കേസ്: പുതിയ മൊഴി രേഖപ്പെടുത്താനുള്ള ഡ്രൈവറുടെ ആവശ്യം തള്ളി സിബിഐ കോടതി

ബലാല്‍സംഗക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെതിരെയുള്ള കൊലപാതകക്കേസില്‍ പുതിയ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന ഡ്രൈവര്‍ ഖട്ട സിംഗിന്‍റെ ആവശ്യം പ്രത്യേക സിബിഐ കോടതി തള്ളി.

Last Updated : Sep 25, 2017, 06:01 PM IST
ഗുര്‍മീതിനെതിരെയുള്ള കൊലപാതകക്കേസ്: പുതിയ മൊഴി രേഖപ്പെടുത്താനുള്ള ഡ്രൈവറുടെ ആവശ്യം തള്ളി സിബിഐ കോടതി

പാഞ്ച്കുള: ബലാല്‍സംഗക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെതിരെയുള്ള കൊലപാതകക്കേസില്‍ പുതിയ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന ഡ്രൈവര്‍ ഖട്ട സിംഗിന്‍റെ ആവശ്യം പ്രത്യേക സിബിഐ കോടതി തള്ളി.

2012ല്‍ തന്‍റെ മൊഴി പിന്‍വലിച്ച ഖട്ട സിംഗ് ഈ സെപ്തംബറില്‍ പാഞ്ച്കുളയിലെ പ്രത്യേക കോടതിയില്‍ പുതിയ മൊഴി രേഖപ്പെടുത്താനുള്ള അനുവാദം തേടിയിരുന്നു. മുന്‍പേ തനിക്കും കുടുംബത്തിനും ഭീഷണി നേരിട്ടതിനാലാണ് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ഖട്ട സിംഗ് പറഞ്ഞിരുന്നു. 

ജേര്‍ണലിസ്റ്റായിരുന്ന രാം ചന്ദര്‍ ഛത്രപതി, ദേരയുടെ മുന്‍ മാനേജര്‍ രഞ്ജിത്ത് സിംഗ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സിബിഐ കോടതി ജഡ്ജി ജഗദീപ് സിംഗ് വാദം കേള്‍ക്കുന്നത്. 2002ല്‍ ഒക്ടോബര്‍ 24നാണ് രാം ചന്ദര്‍ ഛത്രപതി അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Trending News