ഒഡിഷയെ തകര്‍ത്ത് 'രസഗുള' യില്‍ മുത്തമിട്ട്‌ പശ്ചിമബംഗാള്‍

മ​ധു​ര​പ​ല​ഹാ​ര​മാ​യ ര​സ​ഗു​ള​യു​ടെ ഉ​ൽ​പ​ത്തി​യെ​ച്ചൊ​ല്ലി ര​ണ്ടു സം​സ്​​ഥാ​ന​ങ്ങ​ൾ ത​മ്മി​ൽ നി​ല​നി​ന്ന ത​ർ​ക്ക​ത്തി​ന്​ ഒടുക്കം പ​രി​ഹാ​രമായി. ര​സ​ഗു​ള​യു​ടെ ഉ​ൽ​പ​ത്തി ത​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന്​​ വാ​ദി​ച്ച്​ ഒ​ഡി​ഷ​യും ബം​ഗാ​ളും ര​ണ്ട​ര​വ​ർ​ഷ​മാ​യി വാ​ക്​​പ​യ​റ്റി​ലാ​യി​രു​ന്നു. 

Updated: Nov 15, 2017, 06:53 PM IST
ഒഡിഷയെ തകര്‍ത്ത് 'രസഗുള' യില്‍ മുത്തമിട്ട്‌ പശ്ചിമബംഗാള്‍

ന്യൂ​ഡ​ൽ​ഹി: മ​ധു​ര​പ​ല​ഹാ​ര​മാ​യ ര​സ​ഗു​ള​യു​ടെ ഉ​ൽ​പ​ത്തി​യെ​ച്ചൊ​ല്ലി ര​ണ്ടു സം​സ്​​ഥാ​ന​ങ്ങ​ൾ ത​മ്മി​ൽ നി​ല​നി​ന്ന ത​ർ​ക്ക​ത്തി​ന്​ ഒടുക്കം പ​രി​ഹാ​രമായി. ര​സ​ഗു​ള​യു​ടെ ഉ​ൽ​പ​ത്തി ത​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന്​​ വാ​ദി​ച്ച്​ ഒ​ഡി​ഷ​യും ബം​ഗാ​ളും ര​ണ്ട​ര​വ​ർ​ഷ​മാ​യി വാ​ക്​​പ​യ​റ്റി​ലാ​യി​രു​ന്നു. 

എന്നാല്‍ 1860 ല്‍ ബം​ഗാ​ളി​ലാ​ണ് ആദ്യമായി ര​സ​ഗു​ള ഉ​ണ്ടാ​ക്കി​യ​തെ​ന്ന്​ ചെ​ന്നൈ ആ​സ്​​ഥാ​ന​മാ​യ ജ്യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻ​ഡി​​ക്കേ​ഷ​ൻ (ജി.​ഐ) വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ​ പ്ര​ശ്​​നത്തിന് വിരാമമായി. 

അതേസമയം, വിട്ടുകൊടുക്കാന്‍ ഒഡിഷ തയ്യാറായിരുന്നില്ല. പു​രി​യി​ലെ ജ​ഗ​ന്നാ​ഥ​ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ്​ രസഗുള ആ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നാ​യി​രുന്നു അവരുടെ വാദം. കൂടാതെ 12ാം നൂ​റ്റാ​ണ്ടി​ൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു രസഗുള എന്നും അവര്‍ വാദിച്ചു. 

എ​ന്നാ​ൽ, 1860ൽ നോബിന്‍ ച​ന്ദ്ര ദാ​സാ​ണ്​ ര​സ​ഗു​ള ആ​ദ്യ​മാ​യി ഉ​ണ്ടാ​ക്കി​യ​തെ​ന്ന്​ ബം​ഗാ​ൾ വാ​ദി​യ്ക്കുകയും വിജയിക്കുകയും ചെയ്തു.

ര​സ​ഗു​ള ബം​ഗാ​ളി​യാ​ണെന്ന് തീ​ർ​പ്പ് വന്നതോടെ ഇ​ത്​ മ​ധു​ര​മു​ള്ള വാ​ർ​ത്ത​യാ​ണെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ട്വി​റ്റ​റി​ൽ കു​റി​ക്കു​ക​യും ചെ​യ്​​തു. 

ജ്യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻഡി​​ക്കേ​ഷ​ൻ (ജി.​ഐ) ടാഗ് എന്താണെന്നു കൂടി നോക്കാം. 

നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ള ഉൽപ്പന്നങ്ങൾ, അതിന്‍റെ തനതായ മതിപ്പും ഗുണവും ഉത്ഭവത്തിലെ പുലര്‍ത്തുന്നവയ്ക്ക് നല്‍കുന്ന അടയാളമാണ് ഈ ടാഗ്. ഈ ടാഗ് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരവും അതുല്യതയും  അതിന്‍റെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെടുത്തി ഉറപ്പ് നൽകുന്നു. 

ഈ ടാഗ് ലഭ്യമായ ഇന്ത്യയില്‍നിന്നുള്ള മറ്റു ഉത്പന്നങ്ങള്‍ ഡാര്‍ജിലിംഗ് ചായ, മധുബണി പെയിന്റിംഗ്, കശ്മീര്‍ പഷ്മിന, നാഗ്പൂര്‍ ഓറഞ്ച് എന്നിവയാണ്. 

 

 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close