കീറിയതും മോശവുമായ നോട്ട്​ മാറി നൽകിയില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ വരെ പിഴ

കീ​റി​യ​തും മു​ഷി​ഞ്ഞ​തു​മാ​യ നോ​ട്ട്​ മാ​റ്റി​ക്കൊ​ടു​ക്കാ​തി​രു​ന്നാ​ലും ക​ള്ള​നോ​ട്ട്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യാ​ലും 50 രൂ​പ മു​ത​ൽ അ​ഞ്ച്​ ല​ക്ഷം രൂ​പ വ​രെ ബാ​ങ്ക്​ ശാ​ഖ​യി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കും. അ​മി​ത സേ​വ​ന നി​ര​ക്കും പി​ഴ​യും ഈടാക്കി ജ​ന​ത്തെ പി​ഴി​യു​ന്ന ബാ​ങ്കു​ക​ൾ​ക്ക്​ റി​സ​ർ​വ്​ ബാങ്കിന്‍റെ വകയാണ് ഈ താക്കീത്. ഇ​തു സം​ബ​ന്ധി​ച്ച്​ എ​ല്ലാ  ബാ​ങ്കു​ക​ൾ​ക്കും ആ​ർ.​ബി.ഐ സ​ർ​ക്കു​ല​ർ അ​യ​ച്ചു കഴിഞ്ഞു. 

Last Updated : Oct 21, 2017, 06:04 PM IST
കീറിയതും മോശവുമായ നോട്ട്​ മാറി നൽകിയില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ വരെ പിഴ

മുംബൈ: കീ​റി​യ​തും മു​ഷി​ഞ്ഞ​തു​മാ​യ നോ​ട്ട്​ മാ​റ്റി​ക്കൊ​ടു​ക്കാ​തി​രു​ന്നാ​ലും ക​ള്ള​നോ​ട്ട്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യാ​ലും 50 രൂ​പ മു​ത​ൽ അ​ഞ്ച്​ ല​ക്ഷം രൂ​പ വ​രെ ബാ​ങ്ക്​ ശാ​ഖ​യി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കും. അ​മി​ത സേ​വ​ന നി​ര​ക്കും പി​ഴ​യും ഈടാക്കി ജ​ന​ത്തെ പി​ഴി​യു​ന്ന ബാ​ങ്കു​ക​ൾ​ക്ക്​ റി​സ​ർ​വ്​ ബാങ്കിന്‍റെ വകയാണ് ഈ താക്കീത്. ഇ​തു സം​ബ​ന്ധി​ച്ച്​ എ​ല്ലാ  ബാ​ങ്കു​ക​ൾ​ക്കും ആ​ർ.​ബി.ഐ സ​ർ​ക്കു​ല​ർ അ​യ​ച്ചു കഴിഞ്ഞു. 

കീ​റി​യ​തും മു​ഷി​ഞ്ഞ​തു​മാ​യ നോ​ട്ടു​ക​ൾ എ​ല്ലാ ശാ​ഖ​യി​ലും എ​ല്ലാ ദി​വ​സ​വും മാ​റ്റി കൊ​ടു​ക്ക​ണമെന്നാണ് ആ​ർ.​ബി.ഐയുടെ നിര്‍ദ്ദേശം. എന്നാല്‍ ബാങ്കുകള്‍ അത് പാലിക്കാറില്ല. കീ​റി​യ നോ​ട്ടി​​ന്‍റെ 65 ശ​ത​മാ​നം കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ നോ​ട്ടി​​ന്‍റെ മൂ​ല്യ​ത്തി​നൊ​ത്ത പ​ണം ന​ൽകണം അതാണ് നിയമം. ചി​ല ബാ​ങ്കു​ക​ൾ ആ​ർ.​ബി.​ഐയുടെ ക​റ​ൻ​സി ചെ​സ്​​റ്റു​ള്ള ശാ​ഖ​യി​ലേ​ക്ക്​ ഉപഭോക്താവിനെ പറഞ്ഞു വിടും, അല്ലെങ്കില്‍ ചി​ല പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലാ​ണ്​ നോ​ട്ട്​ മാ​റ്റി ന​ൽ​കു​ന്ന​ത് എന്ന് പറഞ്ഞു തിരിച്ചയയ്ക്കും. 

ആ​ർ.​ബി.​ഐ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ത​വ​ണ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യാ​ൽ 10,000 രൂ​പ​യും അ​ഞ്ചി​ൽ കൂ​ടി​യാ​ൽ  അ​ഞ്ച്​ ല​ക്ഷ​വും പി​ഴ ചു​മ​ത്തും. 50 രൂ​പ വ​രെ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ മാ​റ്റി കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഓ​രോ നോ​ട്ടി​നും 50 രൂ​പ എ​ന്ന  തോ​തി​ൽ  ബാ​ങ്കി​ന്​ ആ​ർ.​ബി.​ഐ പി​ഴ ചു​മ​ത്തും. 100 രൂ​പ​യും അ​തി​ല​ധി​ക​വു​മാ​ണെ​ങ്കി​ൽ ഓരോ നോട്ടിന്‍റെയും മൂ​ല്യ​ത്തി​ന്​ തു​ല്യ​മാ​യ തുക നല്‍കേണ്ടി വരും. ക​റ​ൻ​സി ചെ​സ്​​റ്റി​ൽ മു​ഷി​ഞ്ഞ നോ​ട്ടി​നി​ട​ക്ക്​ കീ​റി​യ നോ​ട്ട്​ ക​ണ്ടാ​ൽ ഓരോ നോ​ട്ടി​നും ശാ​ഖ​യി​ലെ ബ​ന്ധ​പ്പെ​ട്ട​വ​ർ 50 രൂ​പ പി​ഴ ന​ൽ​ക​ണം.

Trending News