"116 എം.എല്‍.എമാരുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി റിസോര്‍ട്ട് ഉടമകള്‍"- ട്രോളി പ്രകാശ് രാജ്

കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയനാടകം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. കര്‍ണാടക കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു നാലു സംസ്ഥാനങ്ങള്‍ കൈവിട്ടുപോകുമെന്ന ശങ്കയാണ് ഇപ്പോള്‍ ഭരണകക്ഷിയുടെ ദേശീയ നേതൃത്വത്തെ അലട്ടുന്നത് എന്നത് വ്യക്തം.

Updated: May 17, 2018, 06:15 PM IST
 "116 എം.എല്‍.എമാരുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി റിസോര്‍ട്ട് ഉടമകള്‍"-   ട്രോളി പ്രകാശ് രാജ്

ബംഗളുരു: കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയനാടകം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. കര്‍ണാടക കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു നാലു സംസ്ഥാനങ്ങള്‍ കൈവിട്ടുപോകുമെന്ന ശങ്കയാണ് ഇപ്പോള്‍ ഭരണകക്ഷിയുടെ ദേശീയ നേതൃത്വത്തെ അലട്ടുന്നത് എന്നത് വ്യക്തം.

ബിജെപിയുടെ നയങ്ങള്‍ക്കെതിരെ എന്നും ഉറച്ച ശബ്ദത്തോടെ പ്രതികരിക്കുന്ന വ്യക്തിയാണ് അഭിനേതാവായ പ്രകാശ്‌ രാജ്. ഇത്തവണയും അദ്ദേഹം വെറുതെയിരിക്കുന്നില്ല. 

കര്‍ണാടകയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെ തന്‍റെ ഫലിതം നിറഞ്ഞ ട്വീറ്റിലൂടെ അദ്ദേഹം കണക്കറ്റു പരിഹസിക്കുകയാണ്. 

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിരിക്കുകയാണ്. ഈയവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ് പ്രകാശ് രാജ് തന്‍റെ ട്വിറ്ററിലൂടെ ട്രോളിയത്.

പ്രകാശ് രാജിന്‍റെ ട്രോള്‍ ഇപ്രകാരമാണ്: കര്‍ണാടക ബ്രേക്കിങ് ന്യൂസ്…!!! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുന്നു. 116 എംഎല്‍എമാര്‍ അവരോടോപ്പമുണ്ടെന്നാണ് അവകാശപ്പെടുന്നത്... കളി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്... എല്ലാവരും രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുകയാണ്....