ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമെന്ന് സുപ്രീം കോടതി

10 വയസിന് മുൻപും 50 വയസിന് ശേഷവും ആർത്തവം ഉള്ളവർ ഉണ്ടാകും. 45 വയസില്‍ ആർത്തവം നിന്നവർ ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ആർത്തവത്തിന്‍റെ പേരിൽ പ്രവേശനം വിലക്കുന്നത് യുക്തിയ്ക്ക് നിരക്കാത്തതല്ലെന്നും കോടതി നിരീക്ഷിച്ചു.

Last Updated : Jul 18, 2018, 04:26 PM IST
ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആർത്തവത്തിന്‍റെ പേരിൽ ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമെന്ന് സുപ്രീം കോടതി. 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് ആർത്തവമുണ്ടാകുകയെന്ന് എങ്ങനെ കരുതാൻ കഴിയുമെന്നും കോടതി ചോദിച്ചു.

10 വയസിന് മുൻപും 50 വയസിന് ശേഷവും ആർത്തവം ഉള്ളവർ ഉണ്ടാകും. 45 വയസില്‍ ആർത്തവം നിന്നവർ ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

ആർത്തവത്തിന്‍റെ പേരിൽ പ്രവേശനം വിലക്കുന്നത് യുക്തിയ്ക്ക് നിരക്കാത്തതല്ലെന്നും കോടതി നിരീക്ഷിച്ചു.

പുരുഷന്മാര്‍ക്ക് ബാധകമാവുന്ന കാര്യം സ്ത്രീകള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, മതാചാരങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകാനാവില്ലെന്ന് വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജെഡി ഗുപ്ത കേരളത്തിന്‍റെ നിലപാട് കോടതിയെ അറിയിച്ചു.

സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ലോക്സഭയില്‍ വെള്ളിയാഴ്ച നടക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Trending News