എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തു

എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. 

Last Updated : Feb 14, 2017, 05:12 PM IST
എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തു

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ശശികലയുടെ സാന്നിധ്യത്തില്‍ കൂവത്തൂര്‍ റിസോട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. പനീർശെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായും ശശികല അറിയിച്ചു. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസ്വാമി അവകാശവാദം ഉന്നയിക്കും. അവകാശവാദവുമായി പളനിസ്വാമി ഇന്നുതന്നെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണും. തനിക്ക് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു പളനിസ്വാമി ഗവര്‍ണറെ അറിയിക്കും.

നിലവില്‍ പൊതുമരാമത്ത് മന്ത്രിയാണ് പളനിസ്വാമി. ശശികല ക്യാംപിലെ കരുത്തനും ശശികലയുടെ വിശ്വസ്തനുമാണ് പളനിസ്വാമി. അതുകൊണ്ടാണ് പളനിസ്വാമിയെ തന്നെ നേതാവായി തെരഞ്ഞെടുത്തത്.

Trending News