അഞ്ച് ദിവസത്തെ പരോളിനു ശേഷം ശശികല ജയിലിലേക്ക്

അഞ്ച് ദിവസത്തെ പരോളിനു ശേഷം പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ശശികല ഇന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചു. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനെ സന്ദർശിക്കുന്നതിനായിട്ടാണ് ശശികലയ്ക്ക് പരോൾ അനുവദിച്ച് നൽകിയത്.

Updated: Oct 12, 2017, 10:51 AM IST
അഞ്ച് ദിവസത്തെ പരോളിനു ശേഷം ശശികല ജയിലിലേക്ക്

ചെന്നൈ: അഞ്ച് ദിവസത്തെ പരോളിനു ശേഷം പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ശശികല ഇന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചു. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനെ സന്ദർശിക്കുന്നതിനായിട്ടാണ് ശശികലയ്ക്ക് പരോൾ അനുവദിച്ച് നൽകിയത്.

കരൾ, കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാംഗ്ലൂരിലെ ആശുപത്രിയിൽ വിശ്രമിക്കുന്ന ഭർത്താവിനെ ശശികല സന്ദർശിച്ചു. ഒക്ടോബർ നാലിനാണ് ശശികലയുടെ ഭർത്താവ് നടരാജൻ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഴിമതിക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശശികലയ്ക്ക് സുപ്രീം കോടതി ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ പളനിസ്വാമി നേതൃത്വം ശശികലയെ പുറത്താക്കിയത്.