മെഡി. സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സ് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി

മെഡിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സ് പ്രവേശനത്തിനുള്ള അവസാന തീയതിയില്‍ ഇളവ് നല്‍കി സുപ്രീംകോടതി. ഒഴിഞ്ഞു കിടക്കുന്ന 533 സീറ്റുകളിലേക്ക് പത്ത് ദിവസത്തിനുള്ളില്‍ പ്രവേശനം നടത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആയിരുന്നു. 

Updated: Oct 12, 2017, 05:09 PM IST
മെഡി. സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സ് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സ് പ്രവേശനത്തിനുള്ള അവസാന തീയതിയില്‍ ഇളവ് നല്‍കി സുപ്രീംകോടതി. ഒഴിഞ്ഞു കിടക്കുന്ന 533 സീറ്റുകളിലേക്ക് പത്ത് ദിവസത്തിനുള്ളില്‍ പ്രവേശനം നടത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആയിരുന്നു. 

മെഡിക്കല്‍ കൗണ്‍സലിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് കോടതി അനുമതി നല്‍കിയത്. പി.ജിക്ക് ശേഷമുള്ള ഡോക്ടര്‍ ഓഫ്  മെഡിസിന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യര്‍ത്ഥികളുടെ ഭാവി അവരുടേതല്ലാത്ത കാരണത്താല്‍ നശിക്കരുതെന്ന് കോടതി നിരീക്ഷിച്ചു.