ഈ നഗരത്തിനെന്ത് പറ്റി? രാഹുല്‍ ചോദിക്കുന്നു

ഗുജറാത്ത് പര്യടനത്തിനിടയിലും അന്തരീക്ഷ മലിനീകരണം മൂലം ശ്വസം മുട്ടുന്ന ഡല്‍ഹിയെക്കുറിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആശങ്ക. ട്വിറ്ററിലൂടെ തന്‍റെ ആശങ്ക അദ്ദേഹം പങ്കു വയ്ക്കുകയും ചെയ്തു. ഗമന്‍ എന്ന ഹിന്ദി ചിത്രത്തിലെ അതിപ്രശസ്തമായ ഗാനത്തിന്‍റെ വരികള്‍ കടമെടുത്താണ് രാഹുലിന്‍റെ ട്വീറ്റ്. 

Last Updated : Nov 13, 2017, 03:55 PM IST
ഈ നഗരത്തിനെന്ത് പറ്റി? രാഹുല്‍ ചോദിക്കുന്നു

ഗുജറാത്ത് പര്യടനത്തിനിടയിലും അന്തരീക്ഷ മലിനീകരണം മൂലം ശ്വസം മുട്ടുന്ന ഡല്‍ഹിയെക്കുറിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആശങ്ക. ട്വിറ്ററിലൂടെ തന്‍റെ ആശങ്ക അദ്ദേഹം പങ്കു വയ്ക്കുകയും ചെയ്തു. ഗമന്‍ എന്ന ഹിന്ദി ചിത്രത്തിലെ അതിപ്രശസ്തമായ ഗാനത്തിന്‍റെ വരികള്‍ കടമെടുത്താണ് രാഹുലിന്‍റെ ട്വീറ്റ്. 

ഡല്‍ഹിയിലെ അന്തരീക്ഷവായുവിലെ മലിനീകരണത്തിന്‍റെ തോത് വീണ്ടും ക്രമാതീതമായി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി പ്രശ്നം ഉന്നയിക്കുന്നത്. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കിയിട്ടും അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ വിഷയം അറിയാത്തത് പോലെ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിക്കുന്നു. 

നഗരത്തിലെ വായുമലിനീകരണം കണക്കിലെടുത്ത് ഒറ്റ-ഇരട്ട വാഹന ക്രമീകരണം നടപ്പിലാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ റദ്ദാക്കിക്കൊണ്ട് വാഹന ക്രമീകരണം നടപ്പാക്കാനുള്ള ട്രിബ്യൂണലിന്‍റെ തീരുമാനത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ തീരുമാനം. 

കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിങ്കളാഴ്ച ഡല്‍ഹിയിലെ പുകമഞ്ഞിന്‍റെ അളവ് വര്‍ധിച്ചു. കുറച്ചു ദിവസത്തെ അവധികള്‍ക്ക് ശേഷം കൂടുതല്‍ പേരും പുറത്തേക്കിറങ്ങിയതാണ് നിരത്തുകളില്‍ വാഹനത്തിന്‍റെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായത്. ഇതുമൂലം വായുമലിനീകരണവും വര്‍ധിച്ചു. 

Trending News