ശമ്പളം വേണോ, സ്വന്തം വീട്ടിലെ റ്റോയലറ്റിന് മുന്നില്‍ നിന്നും സെല്‍ഫി എടുത്ത് തരൂ

സ്വന്തം വീടുകളില്‍ കക്കൂസ് നിര്‍മിച്ചിട്ടുള്ളതായി സെല്‍ഫിയെടുത്ത് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശിലെ സിതാപുര്‍ ജില്ല കലക്ടര്‍. 

Last Updated : May 26, 2018, 04:56 PM IST
ശമ്പളം വേണോ, സ്വന്തം വീട്ടിലെ റ്റോയലറ്റിന് മുന്നില്‍ നിന്നും സെല്‍ഫി എടുത്ത് തരൂ

ലഖ്നൗ: സ്വന്തം വീടുകളില്‍ കക്കൂസ് നിര്‍മിച്ചിട്ടുള്ളതായി സെല്‍ഫിയെടുത്ത് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശിലെ സിതാപുര്‍ ജില്ല കലക്ടര്‍. 

മെയ്‌ 27നകം ഫോട്ടോ സമര്‍പ്പിച്ചില്ലെങ്കില്‍ ശമ്പളം തടഞ്ഞുവയ്ക്കുമെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 
ഉത്തരവ് പാലിക്കാതിരിക്കുകയോ കക്കൂസ് നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഓരോ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ വീടുകളില്‍ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നത്. സീതാപുര്‍ ജില്ലാ കളക്ടര്‍ ശീതള്‍ വര്‍മയുടേതാണ് ഉത്തരവ്. 

അതേസമയം, ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച്‌ അധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൗചാലയത്തില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. 

 

 

 

 

Trending News