ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

തുടക്കത്തിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

Updated: Jun 13, 2018, 04:54 PM IST
ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. സെന്‍സെക്‌സ് 46.64 പോയന്റ് നേട്ടത്തില്‍ 35739.16ലും നിഫ്റ്റി 13.80 പോയന്റ് ഉയര്‍ന്ന് 10856.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, ഐടിസി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. 

ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1377 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടിസിഎസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഇന്‍ഫോസിസ്, ഐസിഐസിഐ, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close