സെന്‍സെക്‌സ് 116 പോയിന്റ് നഷ്ടത്തില്‍

   

Updated: Mar 14, 2018, 11:18 AM IST
സെന്‍സെക്‌സ് 116 പോയിന്റ് നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്‌സ് 116.40 നഷ്ടത്തില്‍ 33,740ലും നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 10,386ലുമാണ് വ്യാപാരം നടക്കുന്നത്. 

അമേരിക്കന്‍ വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തതിനെതുടര്‍ന്ന്‍ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടത്തില്‍. 

എന്നാല്‍ ഐടി ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. ബിഎസ്ഇയിലെ 628 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 862 ഓഹരികള്‍ നഷ്ടത്തിലുമാണ്.ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ലുപിന്‍, മാരുതി സുസുകി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എസ്ബിഐ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close