ഓഹരി വിപണി നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു

  

Updated: May 16, 2018, 04:29 PM IST
ഓഹരി വിപണി നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 156.06 പോയന്റ് താഴ്ന്ന് 35,387.88ലും നിഫ്റ്റി 60.75 പോയന്റ് നഷ്ടത്തില്‍ 10,741.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1018 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1603 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഐടിസി, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, സിപ്ല, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close