ബുള്ളറ്റ് ട്രെയിൻ പദ്ധതി മോദിയുടെ 'സമ്പന്നമായ സ്വപ്നം മാത്രം' വിമര്‍ശിച്ച് ശിവസേന

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ഭൂരിപക്ഷം സ്വാഗതം ചെയ്തപ്പോള്‍ എന്‍ഡിഎ സഖ്യമായ ശിവസേന വിമര്‍ശനവുമായി രംഗത്തെത്തി. ശിവസേനയുടെ മുഖപത്രമായ 'സാമ്ന'യിലാണ് പദ്ധതിക്കെതിരെ തുറന്നടിച്ചത്.  

Updated: Sep 14, 2017, 01:47 PM IST
ബുള്ളറ്റ് ട്രെയിൻ പദ്ധതി മോദിയുടെ 'സമ്പന്നമായ സ്വപ്നം മാത്രം' വിമര്‍ശിച്ച് ശിവസേന

മുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ഭൂരിപക്ഷം സ്വാഗതം ചെയ്തപ്പോള്‍ എന്‍ഡിഎ സഖ്യമായ ശിവസേന വിമര്‍ശനവുമായി രംഗത്തെത്തി. ശിവസേനയുടെ മുഖപത്രമായ 'സാമ്ന'യിലാണ് പദ്ധതിക്കെതിരെ തുറന്നടിച്ചത്.  

'ഇന്ത്യന്‍ റെയില്‍വേയും മുംബൈ ലോക്കല്‍ ട്രെയിനും നഷ്ടത്തിലാണ് ഓടുന്നത്. രാജ്യം നേരിടുന്ന പല അടിസ്ഥാന പ്രശനങ്ങള്‍ക്കും പരിഹാരം കണ്ടെത്താനയില്ല. ഇതു പരിഹരിക്കാതെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടുന്നത് അനാവശ്യമാണ്' ശിവസേന ലേഖനത്തില്‍ കുറിച്ചു.

'പാര്‍ലിമെന്റില്‍ എം.എല്‍.എമാര്‍ പലവട്ടം ആവശ്യപ്പെട്ട കാര്യമാണ് വിദർഭ, മറാത്ത്വാഡ, കൊങ്കൺ റെയില്‍ പദ്ധതി. എന്നാല്‍, ഇതു തഴഞ്ഞ് ആരും ആവശ്യപ്പെടാത്ത 'ബുള്ളറ്റ് ട്രെയിന്‍ പദ്ധതി'യ്ക്ക് അനുമതി കൊടുത്തു. ഈ പദ്ധതി കൊണ്ട് ഏതു പ്രശനത്തിന്‍റെ പരിഹാരന്‍ കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുയ്ന്നത് എന്ന് മനസിലാകുന്നില്ല. മാത്രമല്ല, ഇതുകൊണ്ട് നഷ്ടമുണ്ടാകുന്നത് പാവപ്പെട്ട കര്‍ഷകര്‍ക്കാണ്. ഈ പദ്ധതിക്കായി വലിയ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും, അങ്ങനെ വന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് അവരുടെ സ്ഥലം നഷ്ടമാകും' ലേഖനത്തില്‍ ശിവസേന പരാമര്‍ശിച്ചു.

ലേഖനത്തില്‍ പദ്ധതിയുടെ ചെലവ് വഹിക്കുന്നതിനെ സംബന്ധിച്ചും വിമര്‍ശനമുണ്ട്. കരാര്‍ അനുസരിച്ച് ജപ്പാന്‍ സര്‍ക്കാരാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവ് വഹിക്കേണ്ടിയിരുന്നത്. എന്നാല്‍, കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 1,08,000 കോടി രൂപ ചെലവ് വഹിക്കും. അതേസമയം, മോദിയുടെ 'സ്വപ്ന സാക്ഷാത്ക്കാര'ത്തിനായി  മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കുന്നത് 30,000 കോടി രൂപയും.

പുതിയ റെയില്‍വേ മന്ത്രി പിയുഷ് ഗോയലിനെയും ശിവസേന ലേഖനത്തില്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപനങ്ങള്‍ ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയല്ല, മറിച്ച് സമ്പന്നരുടേയും ബിസിനസ്സുകാരുടേയും താൽപര്യങ്ങൾക്ക് വേണ്ടി  മാത്രമാണ്. അതുകൊണ്ടാണ് പിയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയായി നിയമിച്ചത്. പദ്ധതി ചെലവ് വരും' ദിവസങ്ങളില്‍ വര്‍ദ്ധിക്കും. റെയില്‍വേ മന്ത്രി ബിജെപിയുടെ ട്രഷറര്‍ കൂടി ആയതിനാല്‍ പദ്ധതി ചെലവുമായി ബന്ധെപ്പട്ട കാര്യത്തില്‍ സുതാര്യത ആവശ്യമാണ്.

'പദ്ധതിചെലവും, ഭൂമിയും മഹാരാഷ്ട്ര ഗുജറാത്ത് സര്‍ക്കാരുകള്‍ നല്‍കും എന്നാല്‍ ലാഭവിഹിതം പോകുന്നത് ജപ്പാനിലും, ഇത് കൊള്ളയാണ്. എന്നിട്ടും സ്വപ്ന പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്' മുഖപത്രത്തില്‍ ശിവസേന കുറിച്ചു.