ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ശിവസേന

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍ഡിഎയുടെ ഭാഗമാണെന്നത് കാര്യമാക്കാതെ ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന. 50 മുതല്‍ 75 സീറ്റുകളിലേക്കുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശിവസേനയുടെ നീക്കം. 

Updated: Nov 10, 2017, 12:05 PM IST
 ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ശിവസേന

അഹമ്മദാബാദ്: കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍ഡിഎയുടെ ഭാഗമാണെന്നത് കാര്യമാക്കാതെ ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന. 50 മുതല്‍ 75 സീറ്റുകളിലേക്കുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശിവസേനയുടെ നീക്കം. 

ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ഗുജറാത്തില്‍ 25 സീറ്റുകളില്‍ മല്‍സരിക്കുമെന്നായിരുന്നു ഒരാഴ്ചമുമ്പ് ശിവസേന പ്രഖ്യാപിച്ചിരുന്നത്. 

ഗുജറാത്തില്‍ 50 മുതല്‍ 75 സീറ്റുകളില്‍ വരെ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും രാജ്യസഭാ എംപിയും ശിവസേനാ നേതാവുമായ അനില്‍ ദേശായി പറഞ്ഞു. ജനവികാരം മനസ്സിലാക്കി ഇതുസംബന്ധിച്ച് പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം ഗുജറാത്തിലെ പ്രമുഖ നഗരങ്ങളില്‍ പര്യടനം നടത്തുകയാണ്. ഒറ്റയ്ക്കു മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവും അതിപ്രധാനമാണ്. ഹെംരാജ് ഷായും രാജുല്‍ പട്ടേലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

നോട്ടുനിരോധനം, ജിഎസ്ടി വിഷയങ്ങളില്‍ ദേശീയ തലത്തിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവസേന ഉന്നയിക്കുന്നത്. ജയിക്കുക എന്നതിലുപരി ഹിന്ദുത്വ അജന്‍ഡ പറഞ്ഞ് ഈ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തി ബിജെപിക്ക് ബദലാകാനാണു ശ്രമം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിച്ചിരുന്നില്ല.