മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം: സമാധാനത്തിനായി മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ നിരാഹാര സത്യാഗ്രഹം തുടങ്ങി

കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യവുമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കാലാപത്തിന്‍റെ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. 

Last Updated : Jun 10, 2017, 01:02 PM IST
മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം: സമാധാനത്തിനായി മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ നിരാഹാര സത്യാഗ്രഹം തുടങ്ങി

ഭോപ്പാല്‍: കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യവുമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കാലാപത്തിന്‍റെ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. 

സംസ്ഥാനത്ത് സമാധാനം തിരിച്ചുവരുന്നതു വരെ നിരാഹാരമിരിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ മന്ദ്‌സോറില്‍ ഒരാഴ്ച മുമ്പ് തുടങ്ങിയ കര്‍ഷക പ്രക്ഷോഭത്തിനു നേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ഇതുവരെ ആറു പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, ഒരു കര്‍ഷകന്‍ കൂടി സംഘര്‍ഷത്തിനിടെ മരിച്ചു. ഘാന്‍ഷ്യം ധാക്കഡ് എന്ന 26 കാരനാണ് മരിച്ചത്. ദലോഡ ഗ്രാമത്തില്‍ പ്രതിഷേധം നടത്തവേ പൊലിസ് ഇയാളെ മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഭരണപരമായ കാര്യങ്ങള്‍ ചെയ്യേണ്ടതിനു പകരമാണ് മുഖ്യമന്ത്രി നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചൗഹാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് ആര്‍.എസ്.എസ് അംഗീകൃത ഭാരതീയ കിസാന്‍ സംഘിനെ മാത്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന വിരുദ്ധമാണെന്ന് ചൗഹാന്‍ പ്രതികരിച്ചു.

Trending News