ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന ആത്മവിശ്വാസം സിദ്ധരാമയ്യക്കില്ല: ജി.ടി.ദേവഗൗഡ

  ഏപ്രില്‍ 24 നാണ് സിദ്ധരാമയ്യ ബദാമി മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്

Last Updated : Apr 26, 2018, 05:29 PM IST
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന ആത്മവിശ്വാസം സിദ്ധരാമയ്യക്കില്ല: ജി.ടി.ദേവഗൗഡ

മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജയിക്കുമെന്ന ആത്മവിശ്വാസമില്ലെന്ന് ജനതാ ദള്‍ (സെകുലര്‍) സ്ഥാനാര്‍ഥി ജി.ടി.ദേവഗൗഡ. അതിനാലാണ് അദ്ദേഹം ബദാമി മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നതെന്നും ദേവഗൗഡ ആരോപിച്ചു. ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ്.

ഏപ്രില്‍ 24 നാണ് സിദ്ധരാമയ്യ ബദാമി മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമേന്നും ജെഡിഎസിന്‍റെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു.

ഞാന്‍ ജയിക്കുമെന്നതില്‍ 100 ശതമാനം ഉറപ്പാണെന്നും. സിദ്ധരാമയ്യയ്ക്ക് ജയിക്കുമെന്ന് വിശ്വാസം തീരെയില്ലയെന്നും അതുകൊണ്ടാണ് ബദാമി മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു. കോണ്‍ഗ്രസും കര്‍ണാടകയില്‍ തോല്‍ക്കുമെന്നും, എല്ലാവര്‍ക്കും ജെഡിഎസിന്‍റെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു.

മെയ് 12നാണ് കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. മെയ് 15ന് ഫലം പ്രഖ്യാപിക്കും.

Trending News