ക്യാബിനില്‍ പുക; ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

ക്യാബിനില്‍ പുകയും തീപ്പൊരിയും കണ്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിന് യാത്ര തിരിച്ച 6E-445 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. 

Updated: Nov 13, 2017, 05:59 PM IST
ക്യാബിനില്‍ പുക; ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

ബെംഗളൂരു: ക്യാബിനില്‍ പുകയും തീപ്പൊരിയും കണ്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിന് യാത്ര തിരിച്ച 6E-445 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. 

യാത്രക്കാരുടെ ഹാന്‍ഡ് ലഗേജ് വയ്ക്കുന്ന ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റിനെ വിവരം അറിയിക്കുകയായിരുന്നു. 24RH എന്ന സീറ്റിന് മുകളില്‍ നിന്നായിരുന്നു പുക കാണപ്പെട്ടത്. സീറ്റില്‍ നിന്ന് യാത്രക്കാരെ മാറ്റിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ ക്യാബിനില്‍ വച്ചിരുന്ന ലാപ്ടോപ്പില്‍ നിന്നാണ് പുക ഉയര്‍ന്നതെന്ന് വ്യക്തമായി. ഉടനെ തന്നെ തീയണയ്ക്കുകയായിരുന്നു. 

സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.