സോണിപത് സ്ഫോടനം: അബ്ദുല്‍കരീം തുണ്ടയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

സോണിപത് സ്ഫോടനക്കേസില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ അബ്ദുല്‍കരീം തുണ്ടയ്ക്ക് സോണിപത് കോടതി ജീവപര്യന്തം തടവു വിധിച്ചു. 1996 ല്‍ നടന്ന സ്ഫോടനക്കേസാണ് ഇത്.

Updated: Oct 10, 2017, 05:10 PM IST
സോണിപത് സ്ഫോടനം: അബ്ദുല്‍കരീം തുണ്ടയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

സോണിപത്: സോണിപത് സ്ഫോടനക്കേസില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ അബ്ദുല്‍കരീം തുണ്ടയ്ക്ക് സോണിപത് കോടതി ജീവപര്യന്തം തടവു വിധിച്ചു. 1996 ല്‍ നടന്ന സ്ഫോടനക്കേസാണ് ഇത്.

തിങ്കളാഴ്ച ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്ഫോടന വസ്തു നിയമത്തിലെ സെക്ഷന്‍ 307, 120B, സെക്ഷന്‍ 3 എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

1996 ല്‍ ഹരിയാനയിലെ സോണിപതിലെ തിരക്കേറിയ തെരുവില്‍ നടന്ന സ്ഫോടനത്തില്‍ പതിനാറു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാളെ 2013 ല്‍ നേപ്പാളില്‍ വച്ച് പിടികൂടിയിരുന്നു.