ആന്ധ്രാപ്രദേശിന് പ്രത്യേക പായ്ക്കേജ്; ടിഡിപി എംപിമാര്‍ പ്രതിഷേധത്തില്‍

ബിജെപിയും തെലുങ്കുദേശം പാർട്ടിയും തമ്മിലുള്ള പോരാട്ടം മുറുകുന്നു. 

Updated: Feb 9, 2018, 11:42 AM IST
ആന്ധ്രാപ്രദേശിന് പ്രത്യേക പായ്ക്കേജ്; ടിഡിപി എംപിമാര്‍ പ്രതിഷേധത്തില്‍

ന്യൂഡൽഹി: ബിജെപിയും തെലുങ്കുദേശം പാർട്ടിയും തമ്മിലുള്ള പോരാട്ടം മുറുകുന്നു. 

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിനു മുൻപിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) എംപിമാരുടെ പ്രതിഷേധം നടക്കുകയാണ്. പാർലമെന്‍റിനു മുൻപിലെ ഗാന്ധി പ്രതിമയ്ക്കു സമീപമാണ് പ്രതിഷേധ൦ നടക്കുന്നത്.
 
കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണ നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കത്തതില്‍ മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 

ആന്ധ്രായെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഖ്യം ഉപേക്ഷിക്കാൻവരെ ടിഡിപി തയാറായിരുന്നു. 

അതേസമയം, കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണ്ണമായി അവഗണിച്ചെന്നാരോപിച്ച് ആന്ധ്രയില്‍ ഇടതുപാര്‍ട്ടികള്‍ ഇന്നലെ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസും മറ്റു ചെറുപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണ്ണമായിരുന്നു.

കൂടാതെ, ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടിഡിപിയുടെയും, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.