സംസ്ഥാനങ്ങളില്‍ വനിത കമ്മീഷനുകളുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

സംസ്ഥാനങ്ങളില്‍ വനിത കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. വനിത കമ്മീഷനുകള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങളോട് അതിനായി  അടിയന്തരമായി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതിന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വൃന്ദാവനിലെ വിധവകളുടെ അസുരക്ഷിതമായ സാമൂഹ്യാവസ്ഥകളെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. 

Last Updated : Oct 22, 2017, 01:05 PM IST
സംസ്ഥാനങ്ങളില്‍ വനിത കമ്മീഷനുകളുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ വനിത കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. വനിത കമ്മീഷനുകള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങളോട് അതിനായി  അടിയന്തരമായി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതിന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വൃന്ദാവനിലെ വിധവകളുടെ അസുരക്ഷിതമായ സാമൂഹ്യാവസ്ഥകളെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. 

ആറ് ആഴ്ചകള്‍ക്കുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

വൃന്ദാവനിലേതിന് സമാനമായ അവസ്ഥകളാണ് പല സംസ്ഥാനങ്ങളിലെ വിധവകളും നേരിടുന്നതെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനങ്ങളിലെ വനിത കമ്മീഷനുകള്‍ ഇവരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിക്കാത്തതെന്തെന്ന് സംശയം പ്രകടിപ്പിച്ചു. അതത് സംസ്ഥാനങ്ങളില്‍ വിധവകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ മതിയായ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട വിധവകള്‍ വൃന്ദാവന്‍ പോലുള്ള ഇടങ്ങളിലും ആശ്രമങ്ങളിലും അഭയം തേടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

 ഉപേക്ഷിക്കപ്പെട്ട വിധവകളുടെ ക്ഷേമത്തിനായി സ്വീകരിക്കുന്ന നടപടികളുടെ പ്രവര്‍ത്തന പദ്ധതി സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഡിസംബര്‍ ആറിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. 

Trending News