പെട്രോള്‍ 5.75 രൂപയും ഡീസല്‍ 3.75 രൂപയും കുറയ്ക്കാനാവുമെന്ന് എസ്ബിഐ റിസര്‍ച്ച് പഠന റിപ്പോര്‍ട്ട്‌

സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വരുമാനം  വേണ്ടെന്ന് വെച്ചാല്‍ പെട്രോളിന് 5.75 രൂപയും ഡീസലിന് 3.75 രൂപയും കുറയ്ക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : Jun 17, 2018, 10:48 AM IST
    • ക്രൂഡോയില്‍ വിലവര്‍ദ്ധനയിലൂടെ സംസ്ഥാനങ്ങള്‍ നേടിയത് 18,728 കോടി രൂപ
    • ജിഎസ്ടിയിലൂടെ നേടിയത് 18,868 കോടി രൂപ
പെട്രോള്‍ 5.75 രൂപയും ഡീസല്‍ 3.75 രൂപയും കുറയ്ക്കാനാവുമെന്ന് എസ്ബിഐ റിസര്‍ച്ച് പഠന റിപ്പോര്‍ട്ട്‌

മുംബൈ: ക്രൂഡോയില്‍ വിലവര്‍ദ്ധനയിലൂടെ നേടിയ 18,728 കോടി രൂപയുടേയും ജിഎസ്ടിയിലൂടെ നേടിയ 18,868 രൂപയുടേയും അധിക വരുമാനം സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ ഇന്ധനവില കുറയ്ക്കാനാവുമെന്ന്‍ എസ്ബിഐ റിസര്‍ച്ചിന്‍റെ പഠന റിപ്പോര്‍ട്ട്‌.

ക്രൂഡോയില്‍ വിലവര്‍ദ്ധന, ജിഎസ്ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് 37,596 കോടി രൂപയാണ്. ഈ അധിക വരുമാനം സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ പെട്രോളിന് 5.75 രൂപയും ഡീസലിന് 3.75 രൂപയും കുറയ്ക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോളതലത്തിലുള്ള മാര്‍ക്കറ്റ്‌ റിസര്‍ച്ച് പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് എസ്ബിഐ റിസര്‍ച്ച് നടത്തുന്നത്. ഇവയുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്‍റെയും നിഗമനങ്ങള്‍ക്കും നിലപാടുകള്‍ക്കും വിപരീതവുമാവാറുണ്ട്.

Trending News