ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  

Last Updated : Apr 17, 2018, 10:27 AM IST
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി ഒമ്പതാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 74 പോയന്റ് ഉയര്‍ന്ന് 34,379ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 10,549 ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ് 58 പോയന്റും നേട്ടത്തിലാണ്.

പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയവയാണ് നേട്ടത്തില്‍.

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം മികച്ച കാലവര്‍ഷം ലഭിക്കുമെന്ന അനുമാനമാണ് ഓഹരി സൂചികകള്‍ക്ക് കരുത്തേകിയതെന്നാണ് റിപ്പോര്‍ട്ട്. 

Trending News