കൃത്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവം: കടുത്ത വിമർശനവുമായി സുപ്രീം കോടതി

വെടിവെച്ചുകൊന്ന സംഭവം അതീവ ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

Last Updated : May 2, 2018, 02:53 PM IST
കൃത്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവം: കടുത്ത വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശിലെ സോലനില്‍ അനധികൃതമായി നിര്‍മ്മിച്ച സ്വകാര്യ ഹോട്ടൽ കെട്ടിടം പൊളിക്കുന്നതിന് മേൽനോട്ടം നിര്‍വഹിച്ച ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി. 

വെടിവെച്ചുകൊന്ന സംഭവം അതീവ ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

'ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർത്താം. നിരവധി പേരാണ് തങ്ങളുടെ ഉത്തരവുകൾ ലംഘിക്കുന്നത്. എന്തുകൊണ്ട് പൊലീസ്  നടപടിയെടുക്കുന്നില്ല? 160ഓളം പൊലീസുകാർ നിയമനടപടിക്ക് പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്നെന്നാണ് വിവരം. അക്രമം നടക്കുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നു? സുപ്രീം കോടതി ചോദിച്ചു.

ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെ കസോലിയിൽ 13 ഹോട്ടലുകളുടെ നിയമവിരുദ്ധ നിർമാണങ്ങൾ നീക്കുന്നതിനായിരുന്നു ശൈൽ ബാല എന്ന അസിസ്റ്റന്റ് ടൗൺ ആൻഡ് കൺട്രി പ്ലാനർ എത്തിയത്. നാരായണി ഗസ്റ്റ് ഹൗസിന് സമീപം ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉടമയായ വിജയ് സിങ് അവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

Trending News